തുർക്കിക്കെതിരേ ഉപരോധം വേണം
Friday, August 14, 2020 10:59 PM IST
വാഷിംഗ്ടൺ ഡിസി: മെഡിറ്ററേനിയൻ കടലിൽ ഗ്രീസിന് അവകാശപ്പെട്ട സ്ഥലത്തു ഖനന പര്യവേഷണം ആരംഭിച്ച തുർക്കിക്കെതിരേ സാന്പത്തിക ഉപരോധം ആവശ്യപ്പെട്ട് യുഎസ് സെനറ്റർമാർ.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ യൂറോപ്യൻ യൂണിയനുമായി ആലോചിച്ച് ഇതിനു വേണ്ട നടപടി എടുക്കണമെന്നു സെനറ്റിലെ വിദേശബന്ധ സമിതി അംഗങ്ങളായ ബോബ് മെനൻഡെസും ക്രിസ് വാൻ ഹോളനും നിർദേശിച്ചു.
ഗ്രീസ് അവകാശമുന്നയിക്കുന്ന പ്രത്യേക സാന്പത്തികമേഖലയിൽ തുർക്കിയുടെ കപ്പൽ തിങ്കളാഴ്ച പര്യവേഷണം തുടങ്ങിയതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സമുദ്രാതിർത്തിത്തർക്കം മൂർച്ഛിച്ചിരിക്കുകയാണ്. വ്യാഴാഴ്ച ഇരു രാജ്യങ്ങളുടെയും യുദ്ധക്കപ്പലുകൾ അടുത്തുവന്ന് കൂട്ടിമുട്ടിയെന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നു.