കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചാൽ ഒന്‍പതര ലക്ഷം പിഴ
Monday, September 21, 2020 12:11 AM IST
ലണ്ടൻ: ബ്രിട്ടനിൽ സെൽഫ് ഐസോലേഷൻ ലംഘിക്കുന്നവർക്ക് പതിനായിരം പൗണ്ട്(ഏതാണ്ട്9.5 ലക്ഷം രൂപ) വരെ പിഴയീടാക്കും. കോവിഡിന്റെ രണ്ടാം വരവ് ഭയക്കുന്ന പശ്ചാത്തലത്തിലാണിത്.
ഇംഗ്ലണ്ടിന്റെ വടക്ക്, വടക്കുപടിഞ്ഞാറ്, മധ്യ ഭാഗങ്ങളിൽ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കോവിഡ് പോസിറ്റീവായവരും ആരോഗ്യവകുപ്പിന്റെ ട്രാക്കിംഗ് സംവിധാനം നിർദേശിക്കുന്നവരും സെൽഫ് ഐസോലേഷനിൽ പോകണം. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് ആയിരം മുതൽ പതിനായിരം വരെ പൗണ്ട് പിഴയാണു നിശ്ചയിച്ചിരിക്കുന്നത്.