ഇന്ത്യൻ വംശജ വനിതാ ഗുപ്തയെ അസോ. അറ്റോർണി ജനറലായി ശിപാർശ ചെയ്തു
Friday, January 8, 2021 12:09 AM IST
വാഷിംഗ്ടൺ ഡിസി: ജഡ്ജി മെറിക്ക് ഗാർലാൻഡിനെ അറ്റോർണി ജനറലായും ഇന്ത്യൻ വംശജ വനിതാ ഗുപ്തയെ അസോസിയേറ്റ് അറ്റോർണി ജനറലായും നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ശിപാർശ ചെയ്തു. ലിസ മനാക്കോയെ ഡെപ്യൂട്ടി അറ്റോർണി ജനറലായും മനുഷ്യാവകാശ വിഭാഗത്തിൽ ക്രിസ്റ്റിൻ ക്ലാർക്കിനെ അസിസ്റ്റന്റ് അറ്റോർണി ജനറലായും ശിപാർശ ചെയ്തിട്ടുണ്ട്.
യോഗ്യരും മികച്ച വ്യക്തിത്വമുള്ളവരും അമേരിക്കൻ ജനതയ്ക്കുവേണ്ടി ജീവിതം സമർപ്പിച്ചവരുമാണ് നിയമവകുപ്പിലെ നോമിനികളെന്ന് ബൈഡൻ പറഞ്ഞു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും അപകടകരമായ സമയത്ത് തന്നെ തെരഞ്ഞെടുത്തതിൽ നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിവിൽ-മനുഷ്യാവകാശ ലീഡർഷിപ്പ് കോൺഫറൻസ് പ്രസിഡന്റും സിഇഒയുമാണ് നാല്പത്തിയാറുകാരിയായ വനിത. ഈ പദവിയിലെത്തുന്ന ആദ്യ സ്ത്രീയുമാണ് ഇവർ. പൗരാവകാശ വിഭാഗത്തിൽ അസിസ്റ്റന്റ് അറ്റോർണി ജനറലായി വനിത പ്രവർത്തിച്ചിട്ടുണ്ട്. കൊളംബിയയുടെ അപ്പീൽ കോടതി ജഡ്ജിയാണ് ഗാർലാൻഡ്. ഡൊമോക്രാറ്റിക്, റിപ്പബ്ളിക്കൻ പാർട്ടികളുടെ കീഴിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.