പാക്കിസ്ഥാൻ ഇരുട്ടിലായി
Monday, January 11, 2021 12:08 AM IST
ഇസ്ലാമാബാദ്: ശനിയാഴ്ച രാത്രി പാക്കിസ്ഥാനിലെ പ്രധാന വൈദ്യുതി ഉത്പാദന-വിതരണ സംവിധാനത്തിലുണ്ടായ തകരാർ മൂലം രാജ്യം ഇരുട്ടിലായി. കറാച്ചി, റാവൽപിണ്ടി, മുൾട്ടാൻ, ലാഹോർ, ഇസ്ലാമാബാദ് നഗരങ്ങളിൽ ശനിയാഴ്ച രാത്രി വൈദ്യുതി വിതരണം തടസപ്പെട്ടു. സിന്ധ് പ്രവിശ്യയിലെ ഗുഡു വൈദ്യുത നിലയത്തിലുണ്ടായ തകരാറാണ് വൈദ്യുതി വിതരണം തടസപ്പെടാൻ കാരണമായതെന്ന് പാക്കിസ്ഥാൻ ഊർജമന്ത്രി ഒമർ അയൂബ് ഖാൻ, വാർത്ത വിതരണ മന്ത്രി ഷഹിലി ഫറാസ് എന്നിവർ പറഞ്ഞു.