ഫെഡെക്സ് യൂണിറ്റിൽ വെടിവയ്പ്: എട്ടു മരണം
Saturday, April 17, 2021 12:23 AM IST
ഇന്ത്യാനാപോളിസ്: ഇന്ത്യാനാപോളിസ് വിമാനത്താവളത്തിനു സമീപം ഫെഡെക്സ് യൂണിറ്റിലുണ്ടായ വെടിവയ്പിൽ എട്ടു പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. അക്രമി സ്വയം വെടിവച്ച് ജീവനൊടുക്കി.
വ്യാഴാഴ്ച രാത്രിയുണ്ടായ വെടിവയ്പിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് വക്താവ് ജീന കൂക്ക് പറഞ്ഞു. കൊറിയർ സർവീസ് ഏജൻസിയായ ഫെഡെക്സിലെ ജീവനക്കാരാണു വെടിവയ്പ്പിൽ മരിച്ചത്. തോക്കുമായി എത്തിയ അക്രമി വെടിയുതിർക്കുകയായിരുന്നെന്നു ദൃക്സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്.