ഇന്ത്യയെ സഹായിക്കാൻ യുഎസിനു ധാർമിക ഉത്തരവാദിത്വം: പ്രമീള ജയപാൽ
ഇന്ത്യയെ സഹായിക്കാൻ യുഎസിനു  ധാർമിക ഉത്തരവാദിത്വം: പ്രമീള ജയപാൽ
Friday, May 7, 2021 11:53 PM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ: കോ​​​​വി​​​​ഡ് രോ​​​​ഗം രൂ​​​​ക്ഷ​​​​മാ​​​​യ ഇ​​​​ന്ത്യ​​​​യെ സ​​​​ഹാ​​​​യി​​​​ക്കാ​​​​ൻ യു​​​​എ​​​​സി​​​​നു ധാ​​​​ർ​​​​മി​​​​ക ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​മു​​​​ണ്ടെ​​​​ന്ന് യു​​​​എ​​​​സ് കോ​​​​ൺ​​​​ഗ്ര​​​​സ് അം​​​​ഗ​​​​വും ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​യു​​​​മാ​​​​യ പ്ര​​​​മീ​​​​ള ജ​​​​യ​​​​പാ​​​​ൽ. വ്യാ​​​​ഴാ​​​​ഴ്ച ഇ​​​​ന്ത്യ​​​​യി​​​​ൽ 4,12,262 പേ​​​​ർ​​​​ക്കു കോ​​​വി​​​ഡ് രോ​​​​ഗം സ്ഥി​​​​രീ​​​​ക​​​രി​​​​ക്ക​​​പ്പെ​​​ടു​​​ക​​​യും 3,980 മ​​​​ര​​​​ണം റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യു​​​​ക​​​​യും ചെ​​​​യ്തു.

ഇ​​​​ന്ത്യ​​​​യി​​​​ലെ സ്ഥി​​​​തി ഭ​​​​യാ​​​​ന​​​​ക​​​​മാ​​​​ണ്. ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​നു പേ​​​​ർ​​​​ക്കാ​​​​ണ് ദി​​​​വ​​​​സ​​​​വും രോ​​​​ഗം സ്ഥി​​​​രീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത്. ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ കി​​​​ട​​​​ക്ക​​​​കളോ ഓ​​​​ക്സി​​​​ജ​​​​നോ രോ​​​​ഗി​​​​ക​​​​ൾ​​​​ക്കു ല​​​​ഭി​​​​ക്കു​​​​ന്നി​​​​ല്ല. ഡോ​​​​ക്ട​​​​റു​​​​ടെ പ​​​​രി​​​​ച​​​​ര​​​​ണം ല​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​നു മു​​​​ന്പ് അ​​​​വ​​​​ർ മ​​​ര​​​ണ​​​പ്പെ​​​ടു​​​ന്നു- ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​യാ​​​​യ ഡെ​​​​മോ​​​​ക്രാ​​​​റ്റി​​​​ക് ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി സ​​​​ഭാം​​​​ഗം പ​​​​റ​​​​ഞ്ഞു.

ഇ​​​​ന്ത്യ​​​​ക്ക് ന​​​​മ്മു​​​​ടെ സ​​​​ഹാ​​​​യം ആ​​​​വ​​​​ശ്യ​​​​മാ​​​​ണ്. ഈ ​​​​മ​​​​ഹാ​​​​മാ​​​​രി ആ​​​​ഗോ​​​​ള​​​​ത​​​​ല​​​​ത്തി​​​​ൽ ത​​​​ട​​​​യു​​​​ന്ന​​​​തി​​​​നാ​​​​യി പ്രാ​​​​ദേ​​​​ശി​​​​ക, ഫെ​​​​ഡ​​​​റ​​​​ൽ, അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര ത​​​​ല​​​​ത്തി​​​​ൽ ന​​​​മു​​​​ക്കു ധാ​​​​ർ​​​​മി​​​​ക ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​മു​​​​ണ്ടെ​​​ന്നും അ​​​വ​​​ർ പ​​​​റ​​​​ഞ്ഞു. കോ​​​​വി​​​​ഡ് ബാ​​​​ധി​​​​ത​​​​രാ​​​​യി ഇ​​​​ന്ത്യ​​​​യി​​​ലെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളെ പ്ര​​​​മീ​​​​ള അ​​​​ടു​​​​ത്തി​​​​ടെ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചി​​​​രു​​​​ന്നു. ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി സ​​​​ഭ​​​​യി​​​​ലെ പ്രോ​​​​ഗ്ര​​​​സീ​​​​വ് കോ​​​​ക്ക​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​യാ​​​​യ ഇ​​​​വ​​​​ർ അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ഇ​​​​ന്ത്യ​​​​ൻ അം​​​​ബാ​​​​സ​​​​ഡ​​​​ർ ത​​​​ര​​​​ൺ​​​​ജി​​​​ത് സിം​​​​ഗ് സ​​​​ന്ധു​​​​വു​​​​മാ​​​​യി വീ​​​​ഡി​​​​യോ കോ​​​​ൺ​​​​ഫ​​​​റ​​​​ൻ​​​​സിം​​​​ഗ് വ​​​​ഴി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു.


ഇ​​​​ന്ത്യ​​​​ക്ക് ആവ​​​​ശ്യ​​​​മാ​​​​യ അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​സ​​​​ഹാ​​​​യം വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ന്ന​​​​തി​​​​ൽ ബൈ​​​​ഡ​​​​ൻ ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ൽ സ​​​​മ്മ​​​​ർ​​​​ദം ചെ​​​​ലു​​​​ത്തു​​​​ന്നു​​​​ണ്ടെ​​​​ന്നും പ്ര​​​​മീ​​​​ള പ​​​​റ​​​​ഞ്ഞു.

സഹായവുമായി ആറ് യുഎസ് വിമാനങ്ങളെത്തി

വാ​​​​​ഷിം​​​​​ഗ്ട​​​​​ൺ: കോ​​​​​വി​​​​​ഡ് വ്യാ​​​​​പ​​​​​നം രൂ​​​​​ക്ഷ​​​​​മാ​​​​​യ ഇ​​​​​ന്ത്യ​​​​​യി​​​​ൽ സ​​​​ഹാ​​​​യ​​​​ങ്ങ​​​​ളു​​​​മാ​​​​യി ആ​​​​​റ് യു​​​​​എ​​​​​സ് വി​​​​​മാ​​​​​ന​​​​​ങ്ങ​​​​​ളെ​​​​​ത്തി. 20,0000 ഡോ​​​​​സ് റെം​​​​​ഡി​​​​​സീ​​​​​വ​​​​​ർ മ​​​​​രു​​​​​ന്ന്, 550 മൊ​​​​​ബൈ​​​​​ൽ ഓ​​​​​ക്സി​​​​​ജ​​​​​ൻ കോ​​​​​ൺ​​​​​സൺട്രേറ്റർ, 1,500 ഓ​​​​​ക്സി​​​​​ജ​​​​​ൻ സി​​​​​ലി​​​​​ണ്ട​​​​​ർ, പ​​​​​ത്തു​​​​​ല​​​​​ക്ഷം കോ​​​​​വി​​​​​ഡ് പ​​​​​രി​​​​​ശോ​​​​​ധ​​​​നാ കി​​​​​റ്റ്, 25 ല​​​​​ക്ഷം എ​​​​​ൻ95 മാ​​​​​സ്ക് എ​​​​​ന്നി​​​​​വ​​​​​യാ​​​​​ണു വി​​​​​മാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന​​​​​ത്.

അ​​​​​ന്ത​​​​​രീ​​​​​ക്ഷ​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്ന് ഓ​​​​​ക്സി​​​​​ൻ എ​​​​​ടു​​​​​ക്കു​​​​​ന്ന കോ​​​​​ൺ​​​​​സ​​​​​ൺട്രേറ്ററുക​​​​​ൾ ഒ​​​​​ന്നി​​​​​ൽ കൂ​​​​​ടു​​​​​ത​​​​​ൽ രോ​​​​​ഗി​​​​​ക​​​​​ൾ​​​​ക്ക് ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കാം. ക​​​​​ഴി​​​​​ഞ്ഞ ആ​​​​​റു ദി​​​​​വ​​​​​സ​​​​​ത്തി​​​​​നു​​​​​ള്ളി​​​​​ലാ​​​​​ണു വി​​​​​മാ​​​​​ന​​​​​ങ്ങ​​​​​ൾ ഇ​​​​​ന്ത്യ​​​​​യി​​​​​ൽ ലാ​​​​​ൻ​​​​​ഡ് ചെ​​​​​യ്ത​​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.