മംഗോളിയൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: മുൻ പ്രധാനമന്ത്രി ഖുരേൽസുഖിനു വിജയം
മംഗോളിയൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: മുൻ പ്രധാനമന്ത്രി ഖുരേൽസുഖിനു വിജയം
Friday, June 11, 2021 12:12 AM IST
ഉ​ലാ​ൻ​ബ​ത​ർ: മം​ഗോ​ളി​യ​യി​ൽ മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യും മം​ഗോ​ളി​യ​ൻ പീ​പ്പി​ൾ​സ് പാ​ർ​ട്ടി നേ​താ​വു​മാ​യ ഉ​ഖ​നാ ഖു​രേ​ൽ​സു​ഖി​ന് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ൻ വി​ജ​യം. 1990നു ​ശേ​ഷം രാ​ജ്യ​ത്ത് ജ​നാ​ധി​പ​ത്യ​പ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ആ​റാ​മ​ത്തെ പ്ര​സി​ഡ​ന്‍റാ​ണ് ഖു​രേ​ൽ​സു​ഖ്.​

ഡോ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി നേ​താ​വ് സൊ​ഡ്നോം​സു​ൻ​ദു​യി എ​ൻ​ഡേ​നെ​യും റൈ​റ്റ് പേ​ഴ്സ​ണ്‍ ഇ​ല​ക്ട​റേ​റ്റ് സ​ഖ്യ നേ​താ​വ് ദ​ങ്കാ​സു​രേ​ൻ എ​ൻ​ഖാ​ബ​തി​നെ​യു​മാ​ണ് ഖു​രേ​ൽ​സു​ഖ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 99 ശ​ത​മാ​നം വോ​ട്ടു​ക​ളും എ​ണ്ണി​ത്തി​ട്ട​പ്പെ​ടു​ത്തി​യ​പ്പോ​ൾ ഖു​രേ​ൽ​സു​ഖി​ന് 8,21,136 വോ​ട്ടു​ക​ൾ ല​ഭി​ച്ചു. ആ​കെ വോ​ട്ടു​ക​ളു​ടെ 68 ശ​ത​മാ​നം വ​രു​മി​ത്. 2,42, 805 വോ​ട്ടു​ക​ളോ​ടെ എ​ൻ​ഖാ​ബ​താ​ണു ര​ണ്ടാം​സ്ഥാ​ന​ത്തെ​ത്തി​യ​ത്. എ​ൻ​ഡേ​ന് 72,569 വോ​ട്ടു​ക​ൾ ല​ഭി​ച്ചു.


കോ​വി​ഡി​നെ നേ​രി​ടാ​ൻ സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ജ​നം തെ​രു​വി​ലി​റ​ങ്ങി​യ​തോ​ടെ പ്ര​തി​ഷേ​ധം ഭ​യ​ന്നാ​ണ് ക​ഴി​ഞ്ഞ​വ​ർ​ഷം പ്ര​ധാ​ന​മ​ന്ത്രി​സ്ഥാ​നം ഖു​രേ​ൽ​സു​ഖ് രാ​ജി​വ​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.