നോത്ര്ദാമിൽ ഇന്നു വിശുദ്ധ കുർബാന
Wednesday, June 16, 2021 12:50 AM IST
പാരീസ്: 2019 ഏപ്രിൽ 15ന് ഉണ്ടായ തീപിടിത്തത്തിനുശേഷം പുനരുദ്ധാരണ പ്രവൃത്തികൾ നടന്നിരുന്നതിനാൽ തിരുക്കർമങ്ങൾ മുടങ്ങിക്കിടന്നിരുന്ന പാരീസിലെ നോത്ര്ദാം കത്തീഡ്രലിൽ ഇന്ന് ആദ്യമായി വിശുദ്ധ കുർബാന അർപ്പിക്കും. പാരീസ് മെത്രാപ്പോലീത്ത മിഷെൽ ഓപ്പെത്തിയുടെ കാർമികത്വത്തിൽ വൈകുന്നേരം ആറുമണിക്കാണു വിശുദ്ധ കുർബാന.
സുരക്ഷിതത്വ കാരണങ്ങളാൽ പ്രവേശനം നിയന്ത്രണവിധേയമായിരിക്കും. ദീർഘമായ പുനരുദ്ധാരണപ്രവൃത്തികൾക്കുശേഷം 1989 ജൂൺ 16നായിരുന്നു കത്തീഡ്രലിലെ പ്രധാന അൾത്താര കൂദാശ ചെയ്തത്.