സൗദിയിൽ മോസ്കുകളിലെ ലൗഡ് സ്പീക്കറിന്റെ ശബ്ദം കുറച്ചു
Tuesday, June 22, 2021 12:14 AM IST
റിയാദ്: സൗദി അറേബ്യയിലെ മോസ്കുകളിൽ ലൗഡ്സ്പീക്കറുകൾക്ക് നിയന്ത്രണങ്ങളേർപ്പെടുത്തി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഉത്തരവു പുറപ്പെടുവിച്ചു. മോസ്കുകളിൽ പ്രാർഥനയ്ക്കും ബാങ്ക്വിളികൾക്കും ലൗഡ്സ്പീക്കർ ഉപയോഗിക്കുന്പോൾ പരമാവധി വോളിയത്തിന്റെ മൂന്നിലൊന്നായി ശബ്ദം കുറയ്ക്കണമെന്നാണു കഴിഞ്ഞമാസത്തെ ഉത്തരവ്. ശബ്ദമലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇതെന്നാണു വിശദീകരണം.
ഇസ്ലാമിക് ആചാരങ്ങൾ ഒട്ടും വിട്ടുവീഴ്ചയില്ലാതെ പിന്തുടരുന്ന രാജ്യമാണ് സൗദി അറേബ്യ. പുതിയ ഭരണാധികാരി അവിടെ നടപ്പാക്കുന്ന പരിഷ്കാര നടപടികളുടെ ഭാഗമാണിതെന്നാണു വിശദീകരണം. എന്നാൽ, ലൗഡ് സ്പീക്കറുകളുടെ ശബ്ദനിയന്ത്രണ ഉത്തരവ് പിൻവലിക്കണമെന്ന് യാഥാസ്ഥിതികർ ആവശ്യപ്പെടുന്നുണ്ട്.