കാർട്ടൂണിസ്റ്റ് കുർട്ട് വെസ്റ്റെർഗാർഡ് അന്തരിച്ചു
Monday, July 19, 2021 11:22 PM IST
കോപ്പൻഹേഗൻ: പ്രശസ്ത ഡാനിഷ് കാർട്ടൂണിസ്റ്റ് കുർട്ട് വെസ്റ്റെർഗാർഡ് (86) അന്തരിച്ചു. രോഗബാധിതനായി ദീർഘകാലമായി ചികിത്സയിലായിരുന്നു അദ്ദേഹം.
1980 മുതൽ യാഥാസ്ഥിതിക ഡാനിഷ് പത്രമായ ജയ്ല്ലാൻസ് പോസ്റ്റണിൽ കാർട്ടൂണിസ്റ്റായിരുന്നു കുർട്ട് . 2005ൽ മുഹമ്മദ് നബിയുടെ കാർട്ടൂണ്‍ പ്രസിദ്ധീകരിച്ചതോടെയാണ് അദ്ദേഹം വി വാദനായകനായത്.
ഇസ്ലാം മതത്തെ ആസ്പദമാക്കി ഇദ്ദേഹം വരച്ച 12 ചിത്രങ്ങൾ പത്രം പ്രസിദ്ധീകരിച്ചിരുന്നു. കാർട്ടൂണിനെതിരേ മുസ്ലിം സംഘടനകളും തീവ്രവാദ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. വിവിധ രാജ്യങ്ങളിൽ ഡാനിഷ് എംബസികൾ ആക്രമിക്കപ്പെട്ടു. നിരവധി പേർ കലാപങ്ങളിൽ കൊല്ലപ്പെട്ടു. കുർട്ട് വെസ്റ്റെർഗാർഡിനു നേരെ വധഭീഷണികളുണ്ടായി. കൊലപാതക ശ്രമങ്ങളും അരങ്ങേറി. ഇതേത്തുടർന്ന് കനത്ത സുരക്ഷയിൽ ആർഹസ് നഗരത്തിലായിരുന്നു ഏറെക്കാലം അദ്ദേഹം കഴിഞ്ഞിരുന്നത്.