യൂറോപ്പ പര്യവേക്ഷണം; കരാർ സ്പേസ് എക്സിന്
Sunday, July 25, 2021 12:39 AM IST
ഹൂസ്റ്റൺ: വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയിലേക്ക് നാസ നടത്തുന്ന ആദ്യ പര്യവേക്ഷണത്തിന്റെ കരാർ ഇലോൺ മസ്കിന്റെ സ്പേസ് എക്സ് കന്പനിക്ക്. 2024 ഒക്ടോബറിൽ ലക്ഷ്യമിടുന്ന പദ്ധതിക്കായി 17.8 കോടി ഡോളറിന്റെ കരാറാണു നല്കിയിരിക്കുന്നത്.
സ്പേസ് എക്സിന്റെ ഉടമസ്ഥതയിലുള്ള ഫാൽക്കൺ ഹെവി റോക്കറ്റ് ആയിരിക്കും വിക്ഷേപണത്തിന് ഉപയോഗിക്കുക. ഭൂമിയിൽ ഇന്നുള്ളതിൽ ഏറ്റവും ശക്തിയേറിയ റോക്കറ്റാണിത്.