ജറൂസലേമിൽ പലസ്തീൻകാരന്റെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു
Monday, November 22, 2021 12:53 AM IST
ജറൂസലേം: ഇസ്രയേലിലെ ജറൂസലേം പഴയ നഗരത്തിൽ പലസ്തീൻ ഹമാസ് തീവ്രവാദി നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നാലു പേർക്കു പരിക്കേറ്റു.
അക്രമിയെ ഇസ്രേലി പോലീസ് വെടിവച്ചു കൊന്നു. എലിയാഹു ഡേവിഡ് കേ(26) എന്ന ദക്ഷിണാഫ്രിക്കൻ കുടിയേറ്റക്കാരനാണ് ഹമാസ് പ്രവർത്തകന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ദക്ഷിണാഫ്രിക്കയിൽനിന്നുള്ള കുടിയേറ്റക്കാരനാണ് ഇയാൾ. രണ്ടു വനിതാ പോലീസുകാരാണ് അക്രമിയെ വെടിവച്ചു കൊന്നത്. ആക്രമണത്തെ ഹമാസ് തീവ്രവാദികൾ പുകഴ്ത്തി. ധീരോചിത പ്രവൃത്തിയെന്നാണ് ഹമാസ് ആക്രമണത്തെ വിശേഷിപ്പിച്ചത്.