ജനീവയിൽ യുഎസ് -റഷ്യ ചർച്ച
Saturday, January 22, 2022 12:02 AM IST
ജനീവ: യുക്രെയ്നെ ആക്രമിക്കാൻ റഷ്യൻ സൈനികർ തയാറാനിൽക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇന്നലെ ജനീവയിൽ ചർച്ച നടത്തി.
ചർച്ചയ്ക്കു കാര്യമായ ഫലമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ആന്റണി ബ്ലിങ്കനും ലാവ്റോവും ചർച്ചയ്ക്കു മുന്പായി പറഞ്ഞു. യുക്രെയ്നെ നാറ്റോ സൈനിക സഖ്യത്തിൽ ചേർക്കരുതെന്നാണു റഷ്യയുടെ ആവശ്യം. റഷ്യ-യുക്രെയ്ൻ അതിർത്തിയിൽ ഒരു ലക്ഷത്തിലധികം സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്.