പ്രതിപക്ഷത്തെ അയോഗ്യരാക്കി 15 വർഷം ഭരിക്കാൻ ഇമ്രാൻ പദ്ധതിയിട്ടിരുന്നതായി പാക്കിസ്ഥാൻ മന്ത്രി
Monday, June 20, 2022 12:54 AM IST
ഇസ്ലാമാബാദ്: പ്രതിപക്ഷ നേതാക്കളെ അയോഗ്യരാക്കി 15 വർഷം രാജ്യം ഭരിക്കാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പദ്ധതിയിട്ടിരുന്നതായി പാക്കിസ്ഥാൻ മന്ത്രി.
പ്രതിപക്ഷത്തെ ഈ വർഷം അവസാനത്തോടെ അയോഗ്യരാക്കാനായിരുന്നു ഇമ്രാന്റെ പദ്ധതിയെന്നും ഊർജ മന്ത്രിയും പിഎംഎൽ-എൻ മുതിർന്ന നേതാവുമായ ഖുറാം ദസ്തഗീർ ടിവി ഷോയിൽ പറഞ്ഞു. പ്രതിപക്ഷത്തിനെതിരേയുള്ള കേസുകൾ തീർപ്പാക്കുന്നതിനായി ഇമ്രാൻ 100 ജഡ്ജിമാരുടെ സേവനം തേടിയതായി ഡോൺ പത്രം റിപ്പോർട്ട് ചെയ്തിരുന്നു. പത്രത്തിന്റെ റിപ്പോർട്ട് മന്ത്രിയുടെ വാദത്തിനു ബലം നൽകുന്നതാണെന്ന് രാഷ്ട്രീയ നിരീക്ഷകർ പറഞ്ഞു.