തായ്ലൻഡിലെ പോലീസ് സ്റ്റേഷനിൽ കാർബോംബ്; ഒരാൾ കൊല്ലപ്പെട്ടു
Wednesday, November 23, 2022 1:41 AM IST
ബാങ്കോക്ക്: തെക്കൻ തായ്ലൻഡിലെ നരാത്തിവാത്ത് പ്രവിശ്യയിൽ പോലീസ് സ്റ്റേഷനിലുണ്ടായ കാർബോംബ് സ്ഫോടനത്തിൽ ഒരു പോലീസുകാരൻ കൊല്ലപ്പെട്ടു. പോലീസുകാരും സിവിലിയന്മാരും അടക്കം 29 പേർക്കു പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
മലേഷ്യയോടു ചേർന്ന തെക്കൻ തായ്ലൻഡിലെ പട്ടാനി, യാല, നരാത്തിവാത്ത്, സോംഗ്ല എന്നീ മുസ്ലിം ഭൂരിപക്ഷ പ്രവിശ്യകളിൽ വിഘടനവാദ സംഘടനകൾ സജീവമാണ്.