സെലൻസ്കി ലണ്ടനിൽ
Wednesday, February 8, 2023 11:52 PM IST
ലണ്ടൻ: യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി ബ്രിട്ടനിൽ അപ്രതീക്ഷിത സന്ദർശനം നടത്തി. വടക്കൻ ലണ്ടനിലെ സ്റ്റാൻസ്റ്റെഡ് വിമാനത്താവളത്തിൽ ഇറങ്ങിയ സെലൻസ്കിയെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക് നേരിട്ടു സ്വീകരിച്ചു.
തുടർന്ന് ഇരുവരും ലണ്ടനിലേക്കു തിരിച്ചു. ബ്രിട്ടീഷ് പാർലമെന്റിനെ അഭിസംബോധന ചെയ്ത സെലൻസ്കി, ചാൾസ് രാജാവുമായും കൂടിക്കാഴ്ച നടത്തി.
യുക്രെയ്നു യുദ്ധവിമാനങ്ങൾ നല്കണമെന്ന് പാർലമെന്റിലെ പ്രസംഗത്തിൽ സെലൻസ്കി അഭ്യർഥിച്ചു.