ഇറ്റലിയിൽ അഭയാർഥി ബോട്ട് ദുരന്തം: നൂറിലേറെ പേർ മരിച്ചതായി സംശയം
Tuesday, February 28, 2023 12:57 AM IST
റോം: അഭായർഥികളുമായി എത്തിയ തടികൊണ്ട് നിർമിച്ച ബോട്ട് ഇറ്റാലിയൻ തീരത്തിനു സമീപം തകർന്ന് നൂറിലേറെ പേർ മരിച്ചതായി സംശയം. 62 മൃതദേഹങ്ങൾ കണ്ടെടുത്തു. ഇരുനൂറോളം പേരായിരുന്നു ബോട്ടിലുണ്ടായിരുന്നത്.
മരിച്ചവരിൽ 12 കുട്ടികൾ ഉൾപ്പെടുന്നു. 80 പേരെ രക്ഷപ്പെടുത്തി.ബോട്ടിൽ നൂറിലേറെപ്പേർ ഉണ്ടായിരുന്നു.
കലാബ്രിയ തീരം ലക്ഷ്യമാക്കി സഞ്ചരിച്ചിരുന്ന ബോട്ട് കടൽക്ഷോഭത്തെത്തുടർന്ന് ഇയോണിയൻ കടലിലാണു തകർന്നത്.
അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, സൊമാലിയ, സിറിയ, ഇറാക്ക്, ഇറാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരായിരുന്നു ബോട്ടിലുണ്ടായിരുന്നത്. ബോട്ടിൽ രണ്ടു ഡസനിലധികം പാക്കിസ്ഥാൻകാരുണ്ടായിരുന്നുവെന്നു പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് പറഞ്ഞു.
2014 മുതൽ 26,000 അഭയാർഥികൾ മെഡിറ്ററേനിയൻ കടലിൽ മരിക്കുകയോ കാണാതാകുകയോ ചെയ്തിട്ടുണ്ട്.