ഫിൻലൻഡിന്റെ നാറ്റോ അംഗത്വത്തെ പിന്തുണയ്ക്കുമെന്ന് എർദോഗാൻ
Saturday, March 18, 2023 12:27 AM IST
ഇസ്താംബുൾ: ഫിൻലൻഡിന്റെ നാറ്റോ അംഗത്വത്തെ പിന്തുണയ്ക്കുമെന്ന് തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗാൻ.
തുർക്കിയിലെത്തിയ ഫിന്നിഷ് പ്രസിഡന്റ് സൗലി നിനിസ്റ്റോയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമായിരുന്നു എർദോഗാന്റെ പ്രഖഅയാപനം. പത്തുമാസം മുന്പാണ് സ്വീഡനും ഫിൻലൻഡും നാറ്റോ അംഗത്വത്തിന് അപേക്ഷ നല്കിയത്. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെത്തുടർന്നായിരുന്നു ഇരു രാജ്യങ്ങളും നാറ്റോയിൽ ചേരാൻ തീരുമാനിച്ചത്.
നാറ്റോയിൽ അംഗത്വം ലഭിക്കണമെങ്കിൽ 30 അംഗരാജ്യങ്ങളുടെയും അനുമതി വേണം. സ്വീഡന്റെയും ഫിൻലൻഡിന്റെയും അപേ7 28 രാജ്യങ്ങൾ അംഗീകരിച്ചെങ്കിലും തുർക്കിയും ഹംഗറിയും എതിർത്തിരുന്നു. കുർദിഷ് ഗ്രൂപ്പുകളോട് സ്വീഡൻ മൃദുസമീപനമാണു സ്വീകരിക്കുന്നതെന്നു തുർക്കി ആരോപിക്കുന്നു.