തെക്കൻ ലബനനിൽ ഇസ്രയേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടതായി ലെബനൻ ഔദ്യോഗിക ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. മെയ്സ അൽ ജബാൽ ഗ്രാമത്തിലാണ് ആക്രമണം നടന്നത്.
ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞയാഴ്ച മുതൽ മേഖലയിൽ സംഘർഷം രൂക്ഷമാണ്.