ജർമൻ സർക്കാർ യഹൂദ, ഇസ്രേലി സ്ഥാപനങ്ങൾ സംരക്ഷിക്കുമെന്ന് ആഭ്യന്തരമന്ത്രി നാൻസി ഫീസർ പറഞ്ഞു. ഇസ്രേലി പ്രസിഡന്റ് ഐസക് ഹെർസോഗ് ജർമൻ പ്രസിഡന്റ് ഫ്രാങ്ക് വാൾട്ടർ സ്റ്റെയ്ൻമെയറുമായി കൂടിക്കാഴ്ച നടത്തി.
1972ലെ മ്യൂണിക് ഒളിന്പിക്സിൽ പലസ്തീൻ ഭീകരർ നടത്തിയ ആക്രമണത്തിൽ 11 ഇസ്രേലി അത്ലറ്റുകളും ഒരു പോലീസുകാരനുമാണ് കൊല്ലപ്പെട്ടത്.