ആദരാഞ്ജലിയർപ്പിച്ചത് രണ്ടര ലക്ഷം പേർ
Saturday, April 26, 2025 12:38 AM IST
വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ ഭൗതികദേഹം പൊതുദർശനത്തിനു വച്ച ബുധനാഴ്ച രാവിലെ 11 മുതൽ ഇന്നലെ വൈകുന്നേരം ഏഴുവരെ ഏകദേശം 2,50,000 പേർ ആദരാഞ്ജലിയർപ്പിച്ചതായി വത്തിക്കാൻ അറിയിച്ചു.
ഇന്നു നടക്കുന്ന സംസ്കാരശുശ്രൂഷകളിൽ മൂന്നു ലക്ഷം പേരെങ്കിലും പങ്കെടുക്കുമെന്നാണ് കണക്കുകൂട്ടൽ. ഭൗതികദേഹം കബറടക്കുന്ന റോമിലെ പരിശുദ്ധ കന്യാമറിയത്തിന്റെ വലിയ പള്ളിയിലും രണ്ടു ദിവസമായി വൻ വിശ്വാസിപ്രവാഹമാണ്.