ദുരിതാശ്വാസ ക്യാന്പുകളിൽ ഇന്നു മുതൽ സൗജന്യമായി മിൽമ പാൽ
Monday, August 12, 2019 11:28 PM IST
കൊച്ചി: മിൽമ എറണാകുളം മേഖലയുടെ കീഴിലുള്ള എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി ജില്ലകളിലെ ദുരിതാശ്വാസ ക്യാന്പുകളിലേക്ക് ഇന്നു മുതൽ സൗജന്യമായി മിൽമ പാൽ എത്തിക്കും. പദ്ധതിയുടെ ഉദ്ഘാടനം ഹൈബി ഈഡൻ എംപി നിർവഹിച്ചു. ഏലൂർ ഗാർഡിയൻ ഏയ്ഞ്ചൽസ് സ്കൂളിലെ ക്യാന്പിൽ നടന്ന ചടങ്ങിൽ വി.കെ. ഇബ്രാഹിംകുഞ്ഞ് എംഎൽഎ, മിൽമ എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ ജോണ്‍ തെരുവത്ത്, ഏലൂർ മുനിസിപ്പൽ ചെയർപേഴ്സണ്‍ സി.പി. ഉഷ, കൗണ്‍സിലർ വിജി സുബ്രഹ്മണ്യൻ, ജോസഫ് ആന്റണി തുടങ്ങിയവർ സംബന്ധിച്ചു.
ക്യാന്പുകളുടെ ചുമതലയുള്ള റവന്യു ഉദ്യോഗസ്ഥരുടെ നിർദേശ പ്രകാരം ദിവസം രണ്ടു നേരമാണ് പാൽ ലഭ്യമാക്കുക. ബന്ധപ്പെടേണ്ട മിൽമ ഉദ്യോഗസ്ഥരുടെ ഫോൺ നന്പറുകൾ എറണാകുളം -9447078010, തൃശൂർ - 9447543276, കോട്ടയം - 9447532106, ഇടുക്കി - 9447396859.