എയർ ഇന്ത്യക്ക് ഇന്ധനം നല്‍കില്ലെന്ന് എണ്ണക്കന്പനികൾ
Thursday, August 22, 2019 11:09 PM IST
ന്യൂഡൽഹി: കുടിശിക അടച്ചുതീർക്കാത്തതിനെത്തുടർന്ന് എയർ ഇന്ത്യക്കുള്ള ഇന്ധനവിതരണം എണ്ണക്കന്പനികൾ നിർത്തിവച്ചു. ഇന്നലെ വൈകുന്നേരം മുതൽ ആറ് വിമാനത്താവളങ്ങളിൽ എയർ ഇന്ത്യക്ക് ഇന്ധനം അനുവദിച്ചില്ല. ഇന്ധനവിതരണം മുടങ്ങിയെങ്കിലും സർവീസുകൾ മുടങ്ങിയില്ലെന്ന് എയർ ഇന്ത്യ വാർത്താക്കുറിപ്പിൽ അറിയിച്ചു.
കൊച്ചി, വിശാഖപട്ടണം, മൊഹാലി, റാഞ്ചി, പൂനെ തുടങ്ങിയ വിമാനത്താവളങ്ങിലാണ് എയർ ഇന്ത്യയ്ക്കുള്ള ഇന്ധനവിതരണം എണ്ണക്കന്പനികൾ നിർത്തിവച്ചത്.