സ്വർണവില വർധിച്ചു
Saturday, August 24, 2019 12:13 AM IST
കൊച്ചി: സ്വർണവില പവന് 80 രൂപ വർധിച്ച് എക്കാലത്തെയും റിക്കാർഡ് വിലയായ 28,000 രൂപയിലെത്തി. ഗ്രാം വില ഉയർന്ന് 3500 രൂപയായി. കഴിഞ്ഞ 15ന് റിക്കാർഡ് വില രേഖപ്പെടുത്തിയശേഷം കുറഞ്ഞ വിലയാണു വീണ്ടും കുതിപ്പിന് ഒരുങ്ങുന്നത്.
ഇന്ത്യൻ രൂപയ്ക്കു കൂടുതൽ മൂല്യശോഷണം വരികയും ആഗോളതലത്തിൽ നിലനിൽക്കുന്ന മാന്ദ്യം തുടരുകയും ചെയ്താൽ സ്വർണ വില ഇനിയും ഉയർന്നേക്കാമെന്നാണു വിപണിയിൽനിന്നു ലഭിക്കുന്ന വിവരങ്ങൾ.