സൗദി പുതിയ ഊർജമന്ത്രിയെ നിയമിച്ചു ; ക്രൂഡ് വില ഉയർന്നു
Monday, September 9, 2019 11:51 PM IST
അബുദാബി: പുതിയ ഊർജമന്ത്രിയെ സൗദി അറേബ്യ നിയമിച്ചതിനെത്തുടർന്ന് ക്രൂഡ് വിപണിയിൽ നേരിയ ഉണർവ്. സൗദി അറേബ്യയുടെ രാജാവ് തന്റെ മകനായ അബ്ദുൾ അസീസ് ബിൻ സൽമാൻ രാജകുമാരനെ ഞായറാഴ്ചയാണ് ഊർജമന്ത്രിയായി നിയമിച്ചത്. ഖാലിദ് അൽ ഫലീഹിനെ മാറ്റിയാണ് പുതിയ നിയമനം.
പുതിയ മന്ത്രി സ്ഥാനമേറ്റെങ്കിലും ക്രൂഡ് ഉത്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക്കിന്റെ നയങ്ങൾക്കു മാറ്റുണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ക്രൂഡ് ഉത്പാദക രാജ്യങ്ങളുമായുള്ള ബന്ധം ദൃഢമാക്കാനുള്ള നടപടികൾ പുതിയ മന്ത്രി സ്വീകരിക്കുമെന്ന് സൗദി വക്താവ് അറിയിച്ചു.
എന്നാൽ, ഉത്പാദനം കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കാനാണ് സൗദി ശ്രമിക്കുക. വൈകാതെ പുതിയ ഉത്പാദനച്ചുരുക്കൽ പ്രതീക്ഷിക്കാം.