അനിൽ അംബാനിയുടെ ജിസിഎക്സ് പാപ്പർ ഹർജി നല്കി
Monday, September 16, 2019 10:32 PM IST
മുംബൈ: അനിൽ അംബാനിയുടെ റിലയൻസ് കമ്യൂണിക്കേഷൻസിന്റെ ഉടമസ്ഥതയിലുള്ള ജിസിഎക്സ് ലിമിറ്റഡ് പാപ്പർ ഹർജി സമർപ്പിച്ചു. സ്വകാര്യമേഖലയിൽ സമുദ്രത്തിനടിയിൽക്കൂടിയുള്ള ലോകത്തിലെ ഏറ്റവും വലിയ കേബിൾ സംവിധാനം ജിസിഎക്സിന്റെ ഉടമസ്ഥതയിലാണ്.
ഈ വർഷം ആദ്യംതന്നെ റിലയൻസ് കമ്യൂണിക്കേഷൻ പാപ്പർ ഹർജി സമർപ്പിച്ചിരുന്നു. ഓഗസ്റ്റ് ഒന്നിന് 35 കോടി ഡോളറിന്റെ ഏഴു ശതമാനം കടപ്പത്രങ്ങളുടെ കാലാവധി അവസാനിച്ചപ്പോൾ പേമെന്റ് നല്കാൻ കഴിയാത്തതിനാലാണ് പാപ്പർ നടപടികളിലേക്ക് ജിസിഎക്സ് തിരിഞ്ഞത്.
ബാധ്യതകൾ അവസാനിപ്പിക്കാനായി വിവിധ സ്വത്തുക്കൾ വിറ്റ് 21,700 കോടി രൂപ സമാഹരിക്കാനുള്ള ശ്രമത്തിലാണ് റിലയൻസ് ഗ്രൂപ്പ് ഇപ്പോൾ.