ഐടി മേഖല കൂടുതൽ പേരെ പിരിച്ചുവിടും
Thursday, November 7, 2019 11:58 PM IST
ബംഗളൂരു: രാജ്യത്തെ ഐടി കന്പനികൾ മധ്യതലത്തിലെ പത്തുശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഇൻഫോസിസ് ടെക്നോളജീസിന്റെ മുൻ ചീഫ് ഫിനാൻസ് ഓഫീസർ വി. ബാലകൃഷ്ണൻ. ലാഭക്ഷമത നിലനിർത്താൻ ചെലവുചുരുക്കണം. അതിനു മധ്യതലത്തിലെ ആൾക്കാരെ കുറച്ചേ പറ്റൂ: അദ്ദേഹം പറഞ്ഞു.
കോഗ്നിസന്റ്, ഇൻഫോസിസ് ടെക്നോളജീസ് തുടങ്ങിയ വലിയ കന്പനികൾ ആളെ കുറയ്ക്കുമെന്നു പ്രഖ്യാപിച്ച സാഹചര്യത്തിലാണു ബാലകൃഷ്ണന്റെ വിശദീകരണം.
കന്പനികൾ മധ്യതലത്തിലെ ആളെ കുറച്ചിട്ട് പുതിയ ബിരുദധാരികളെ എടുക്കുന്നതാണ് ഇപ്പോൾ കാണുന്ന പ്രവണത. മധ്യപ്രായമെത്തിയവർ കുറയും. ശന്പളച്ചെലവിലും വലിയ കുറവ് വരും. ചെറുപ്പക്കാർക്കു തുടക്കത്തിൽ ശന്പളം കുറച്ചു മതി.
ആഗോളതലത്തിൽ മാന്ദ്യഭീഷണി ഇല്ലാത്തതിനാൽ ഐടി കന്പനികൾ സാരമായ പ്രശ്നങ്ങൾ നേരിടുന്നില്ലെന്നു ബാലകൃഷ്ണൻ പറഞ്ഞു.