ഊബർ ഈറ്റ്സിനായി ദുൽഖറും ആലിയയും
Tuesday, November 19, 2019 11:48 PM IST
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യവിതരണ പ്ലാറ്റ്ഫോമായ ഊബർ ഈറ്റ്സ് 18 മുതൽ 25 വയസ് വരെയുള്ളവരെ കൂടുതലായി ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ മാർക്കറ്റിംഗ് കാന്പയിൻ ആരംഭിച്ചു.
‘ഈറ്റ്സ് ന്യൂ എവരിഡേ’ എന്ന പേരിലാണ് ഒരുമാസം നീളുന്ന കാന്പയിൻ. ഇതുമായി ബന്ധപ്പെട്ട പ്രചാരണ ചിത്രത്തിൽ ദുൽഖർ സൽമാനും ആലിയ ഭട്ടും അഭിനയിച്ചിരിക്കുന്നു. ആലിയ ഭട്ട് തനിക്കു പ്രിയങ്കരമായ ബബ്ലി അവതാർ ആണു ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ദക്ഷിണേന്ത്യക്കായി നിർമിച്ച ചലച്ചിത്ര പതിപ്പുകളിലാണു ദുൽഖർ സൽമാൻ ഉള്ളത്.