ഇൻഫോസിസിന് എതിരേ യുഎസിൽ കേസ്
Friday, December 13, 2019 12:01 AM IST
ലോസ് അഞ്ചലസ്: ഇൻഫോസിസ് ടെക്നോളജിസിനെതിരേ അമേരിക്കയിൽ കേസ്. ഓഹരി ഉടമകളുടെ അവകാശങ്ങൾക്കു വേണ്ടി വാദിക്കുന്ന സ്കാൾ ലോ ഫോം എന്ന അഭിഭാഷക സ്ഥാപനമാണ് ഓഹരി ഉടമകൾക്കു വേണ്ടി ഹർജി നൽകിയത്. കന്പനിയുടെ കണക്കുകൾ വിശ്വസനീയമല്ലെന്നതാണു പ്രധാന പരാതി.
ഇൻഫോസിസിനും ചീഫ് എക്സിക്യുട്ടീവ് ഓഫീസർ (സിഇഒ) സലിൽ പരേഖിനുമെതിരേ ഈയിടെ ഉയർന്ന ആരോപണങ്ങൾ തന്നെയാണ് ഈ കേസിൽ ഉന്നയിച്ചിരിക്കുന്നത്. ആരോപണങ്ങൾക്കു തെളിവില്ലെന്ന് കന്പനി ഡയറക്ടർ ബോർഡ് നിയോഗിച്ച അന്വേഷണ സമിതി റിപ്പോർട്ട് ചെയ്തിരുന്നു. വലിയ ഇടപാടുകളിൽ വേണ്ടത്ര സൂക്ഷ്മ പരിശോധന നടക്കുന്നില്ലെന്നു കണക്കുകളിൽ കൃത്യത ഇല്ലെന്നും പരാതിയിൽ പറയുന്നു.