കൊച്ചിയില്‍ ക്വാളിറ്റി കോണ്‍ക്ലേവ് 23ന്
Thursday, January 16, 2020 11:21 PM IST
കൊച്ചി: മാനുഫാക്ചറിംഗ് വ്യവസായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമികവ് വര്‍ധിപ്പിക്കുന്നതിന് ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയും (ഫിക്കി) ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയും (ക്യുസിഐ) ചേര്‍ന്ന് 23നു രാവിലെ 9.30 മുതല്‍ വൈകുന്നേരം നാല് വരെ എറണാകുളം മറൈന്‍ഡ്രൈവിലെ ഹോട്ടല്‍ ടാജ് ഗേറ്റ് വേയില്‍ ക്വാളിറ്റി കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു.
മാനുഫാക്ചറിംഗ് വ്യവസായ മേഖലയുടെ പ്രവര്‍ത്തനമികവ് ഉയര്‍ത്തുന്നതിലൂടെ ലോകനിലവാരത്തില്‍ മത്സരശേഷി കൈവരിക്കുന്നതിനാവശ്യമായ തന്ത്രങ്ങളെക്കുറിച്ച് കോണ്‍ക്ലേവില്‍ വിദഗ്ധര്‍ ക്ലാസെടുക്കും. വ്യവസായ വാണിജ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ ഇളങ്കോവന് ഉദ്ഘാടനം ചെയ്യും. ഡയറക്ടര്‍ കെ. ബിജു മുഖ്യപ്രഭാഷണം നടത്തും.