ഇന്ധനവില വീണ്ടും കുറഞ്ഞു
Tuesday, January 21, 2020 11:50 PM IST
കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കുറഞ്ഞു. പെട്രോളിന് 17 പൈസയുടെയും ഡീസലിന് 22 പൈസയുടെയും കുറവാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇതോടെ കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 76.92 രൂപയും ഡീസൽ വില 71.95 രൂപയുമായി.
തിരുവനന്തപുരത്ത് ഇന്നലെ പെട്രോൾ വില 78.25 രൂപയും ഡീസൽ വില 73.20 രൂപയുമായിരുന്നു. സംസ്ഥാനത്ത് ഏതാനും ദിവസങ്ങളായി ഇന്ധനവില കുറയുന്ന പ്രവണതയാണു കണ്ടുവരുന്നത്.