ജോളി സിൽക്സിൽ കോട്ടണ്‍സാരി ഫെസ്റ്റ്
Tuesday, February 18, 2020 11:57 PM IST
തൃശൂർ: വേനൽച്ചൂടിൽ കുളിർമ പകരുന്ന കോട്ടണ്‍ വസ്ത്രവിസ്മയങ്ങൾ അണിനിരത്തി ജോളി സിൽക്സിന്റെ എല്ലാ ഷോറൂമുകളിലും കോട്ടണ്‍ സാരി ഫെസ്റ്റിനു തുടക്കം. ഇന്ത്യയിലെ വിവിധയിടങ്ങളിൽനിന്നുള്ള കോട്ടണ്വസ്ത്രങ്ങളുടെ അതിശയിപ്പിക്കുന്ന ശേഖരം ജോളി സിൽക്സ് ഷോറൂമുകളിൽ ഉപയോക്താക്കളെ കാത്തിരിക്കുന്നു. കോട്ടണ്‍ വസ്ത്രങ്ങൾക്ക് 495 രൂപ മുതലാണ് വില.
സബൽപുരി കോട്ടണ്‍, വെങ്കിട്ടഗിരി കോട്ടണ്‍, മംഗലഗിരി കോട്ടണ്‍, കോട്ടദോരിയ കോട്ടണ്‍, ബൊംകൈ കോട്ടണ്‍, ധാക്കൈ കോട്ടണ്‍, ബംഗാൾ കോട്ടണ്‍, ചിക്കൻകാരി കോട്ടണ്‍, പോച്ചംപിള്ളി കോട്ടണ്‍, ട്രഡീഷണൽ ഖാദി കോട്ടണ്‍, ഇക്കത്ത് കോട്ടണ്‍, കലംകാരി കോട്ടണ്‍ തുടങ്ങിയ വസ്ത്രങ്ങൾ ഏറ്റവും പുതിയ ഡിസൈനുകളിൽ ഉപയോക്താക്കളുടെ ഇഷ്ടാനുസരണം ഫെസ്റ്റിൽനിന്നു തെരഞ്ഞെടുക്കാം. കൂടാതെ ടീനേജ് കളക്ഷൻസ്, മെൻസ് കളക്ഷൻസ്, കിഡ്സ് കളക്ഷൻസ് എന്നിവയും ഒരുക്കിയിട്ടുണ്ട്.
വേനൽച്ചൂടിനെ നേരിടാൻ അനുയോജ്യമായ വസ്ത്രങ്ങൾ ബജറ്റ് വിലകളിൽ സ്വന്തമാക്കുന്നതിനുള്ള അവസരമാണ് ഫെസ്റ്റിലൂടെ സമ്മാനിക്കുന്നത്.