റബ൪: കുടിശിക ഈ മാസം നൽകും
Wednesday, April 1, 2020 11:18 PM IST
തിരുവനന്തപുരം: റബര്‍ വിലസ്ഥിരതാഫണ്ടില്‍ കുടിശികയുള്ള തുക ഈ മാസംതന്നെ വിതരണം ചെയ്യണമെന്നു മന്ത്രിസഭാ നിർദ്ദേശം. വേഗം നൽകാനുള്ള നടപടി സ്വീകരിക്കാൻ ധനവകുപ്പിനോട് ആവശ്യപ്പെട്ടു. 57.5 കോടി രൂപ കുടിശിക നൽകാനുണ്ടെന്നാണു കണക്ക്. 2019 സെപ്റ്റംബറിനു ശേഷം കര്‍ഷകര്‍ക്ക് പണം നൽകിയിട്ടില്ല. റബര്‍ബോര്‍ഡ് അംഗീകരിച്ചു നൽകുന്ന ബില്ലുകളില്‍ ധനവകുപ്പാണ് പണം അനുവദിക്കുന്നത്. കര്‍ഷകര്‍ക്ക് റബര്‍ കിലോയ്ക്ക് 150 രൂപ ഉറപ്പാക്കുന്നതാണ് പദ്ധതി.