ഓഫറുകളുമായി ഇവന്റ് മാനേജ്മെന്റ് സംഘങ്ങൾ
Wednesday, May 27, 2020 11:35 PM IST
കോഴിക്കോട്: കോവിഡ് കാലത്തെ അവസ്ഥ ബിസിനസാക്കുകയാണ് ഇവന്റ് മാനേജ്മെന്റ് സംഘങ്ങള്‍. ഇതിനായി വിവാഹം നടക്കാനിരിക്കുന്ന വീടുകളിൽ വിവാഹ ചടങ്ങുകള്‍ നടത്തിതരാമെന്ന വാഗ്ദാനവുമായി ഫോൺവിളികൾ എത്തിക്കഴിഞ്ഞു. പാക്കേജുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
ക്ഷണക്കത്തും 50 പേര്‍ക്കുള്ള മാസ്കും ഉള്‍പ്പെടെയാണ് ഓഫർ. മാത്രമല്ല അകലം പാലിച്ചുള്ള സീറ്റ് സജ്ജീകരണവും ഭക്ഷണവും 50 പേര്‍ക്കുള്ള സാനിറ്റൈസറും ഇവർ ഏര്‍പ്പെടുത്തും. ഒന്നരലക്ഷം മുതല്‍ രണ്ടു ലക്ഷം വരെയാണ് നിരക്ക്. ഭക്ഷണം, ഫോട്ടോ ആൽബം, ഹാൾ, വാഹനം, ഡെക്കറേഷൻ ,മേക്കപ്, വിരുന്നുകാർക്ക് തെർമൽ സ്ക്രീനിംഗ്, സൗണ്ട് സിസ്റ്റം തുടങ്ങിയ ചെലവുകൾ ഇതിൽ ഉൾപ്പെടും. വിവാഹചടങ്ങുമായി ബന്ധപ്പെട്ട് എന്ത് നിയമപ്രശ്നമുണ്ടായാലും അത് പരിഹരിക്കാൻ തയാറാണെന്നും ഇവർ വാഗ്ദാനംചെയ്യുന്നു.