ചൈനയിൽനിന്നുള്ള ഇറക്കുമതി ഇനങ്ങളുടെ പട്ടിക നൽകാൻ വ്യവസായികളോടു കേന്ദ്രം
Sunday, June 21, 2020 12:30 AM IST
മുംബൈ: ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഇനങ്ങളുടെ പട്ടിക നൽകാൻ രാജ്യത്തെ വ്യവസായികളോടു കേന്ദ്രസർക്കാർ.
അനാവശ്യമായ ഇറക്കുമതി ഇനങ്ങൾ കണ്ടെത്താനും ഇവയുടെ ഇറക്കുമതി ഒഴിവാക്കാനുമാണ് കേന്ദ്രസർക്കാർ നീക്കം. ഫാർമസ്യൂട്ടിക്കൽസ്, കളിപ്പാട്ടങ്ങൾ, പ്ലാസ്റ്റിക്, ഫർണിച്ചർ തുടങ്ങിയ ഇനങ്ങൾ വലിയതോതിൽ രാജ്യത്തെ സ്വകാര്യ വ്യവസായികൾ ചൈനയിൽനിന്നു വരുത്തുന്നുണ്ട്.
സ്വകാര്യ മേഖലയിൽനിന്നുള്ള ഇത്തരത്തിലുള്ള ചൈനീസ് ഇറക്കുമതികൾക്കും നിയന്ത്രണം നടപ്പിലാക്കിയാലേ ചൈനയ്ക്കെതിരേയുള്ള നടപടികൾ ഫലം കാണൂ എന്ന വിലയിരുത്തലിലാണ് അധികൃതർ.