ബാങ്കുകളുടെ റേറ്റിംഗിൽ ഇടിവ്
Monday, June 22, 2020 10:31 PM IST
മുംബൈ: ഇന്ത്യയിലെ ഒൻപതു ബാങ്കുകളുടെ റേറ്റിംഗിൽ ഇടിവ്. ഫിച്ച് റേറ്റിംഗ്സ് ഇന്ത്യൻ ബാങ്കുകളുടെ സാധ്യത സുസ്ഥിരം എന്നതിൽനിന്ന് നെഗറ്റീവ് എന്നാക്കി. ട്രിപ്പിൾ ബി മൈനസ് എന്ന റേറ്റിംഗ് തുടരും. രാജ്യത്തിന്റെ റേറ്റിംഗിന് അനുസൃതമായാണ് താഴ്ത്തൽ.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എക്സിം ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, കനറ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവയ്ക്കും ബാങ്ക് ഓഫ് ബറോഡയുടെ ന്യൂസിലൻഡിലെ ഉപകന്പനിക്കുമാണ് റേറ്റിംഗ് ഇടിവ്.