പട്ടം പോലെ! സ്വർണവില സർവകാല റിക്കാർഡിൽ
Thursday, June 25, 2020 12:20 AM IST
കൊച്ചി: സ്വര്‍ണവില മുന്നോട്ടുകുതിച്ച് സർവകാല റിക്കാർഡിൽ. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വര്‍ധിച്ച് സ്വർണവില പവന് 35,760 രൂപയിലും ഗ്രാമിന് 4,470 രൂപയിലുമെത്തി. കഴിഞ്ഞ 22നു ഗ്രാമിന് 4,460 രൂപയും പവന് 35,680 രൂപയും രേഖപ്പെടുത്തിയതായിരുന്നു ഇതുവരെയുള്ള റിക്കാര്‍ഡ് വില. കഴിഞ്ഞ ദിവസം ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞിരുന്നെങ്കിലും ഇന്നലെ വര്‍ധിക്കുകയായിരുന്നു.
അന്താരാഷ്ട്ര വില ട്രോയ് ഔണ്‍സിന് 1,771 ഡോളറും രൂപയുടെ വിനിമയ നിരക്ക് 75.62 രൂപയുമാണ്.ചൈനീസ് ഉത്പന്ന ബഹിഷ്കരണ ആഹ്വാനത്തെത്തുടര്ന്നാണു രൂപ കരുത്ത് നേടിയത്.