വി​പ​ണി​ക​ൾ വീ​ണ്ടും ത​ള​ർ​ന്നാ​ൽ നി​ക്ഷേ​പ​ക​ർ വി​ല്പ​ന​ക്കാരാ​വും
വി​പ​ണി​ക​ൾ വീ​ണ്ടും ത​ള​ർ​ന്നാ​ൽ  നി​ക്ഷേ​പ​ക​ർ വി​ല്പ​ന​ക്കാരാ​വും
Monday, September 21, 2020 12:10 AM IST
ഓഹരി അവലോകനം / സോണിയ ഭാനു

നീ​ണ്ട ഇ​ട​വേ​ള​യ്ക്കുശേ​ഷം ബോം​ബെ സെ​ൻ​സെ​ക്സി​ൽ ഫ്ളാ​റ്റ് ക്ലോ​സി​ംഗ്. കോ​വി​ഡ് മൂ​ലം യൂറോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ വ​ള​രെ ഗു​രു​ത​ര​മാ​യ അ​വ​സ്ഥ​യു​ണ്ടാ​വു​മെ​ന്ന ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ മു​ന്ന​റി​യി​പ്പ് വി​ര​ൽ ചൂ​ണ്ടു​ന്ന​തു സാ​ന്പ​ത്തി​ക അ​രാ​ജ​ക​ത്വത്തിലേ​ക്കാ​ണ്. യുഎ​സ്‐​യൂ​റോ​പ്യ​ൻ വി​പ​ണി​ക​ൾ കോ​വി​ഡ് ഭീ​തി​യിൽ വീ​ണ്ടും ത​ള​ർ​ന്നാ​ൽ നി​ക്ഷേ​പ​ക​ർ വി​ല്പ​ന​ക്കാരാ​വാം.

ഒ​ക്‌ടോ​ബ​ർ‐​ഡി​സം​ബ​റി​ൽ കോ​വി​ഡ് വീ​ണ്ടും നാ​ശം വി​ത​യ്ക്കു​മെ​ന്ന സൂ​ച​ന​ക​ൾ ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളെ യു​റോ​പ്പിൽ വി​ല്പ​ന​ക്കാ​രാ​ക്കാം. യൂറോ​പ്യ​ൻ ഇ​ൻ​ഡ​ക്സു​ക​ൾ​ ത​ള​ർ​ന്നാ​ൽ അ​ത് യുഎ​സി​ൽ പ്ര​തി​ഫ​ലി​ക്കും. ഈ ​അ​വ​സ​ര​ത്തി​ൽ വി​ദേ​ശ ഓ​പ്പ​റേ​റ്റ​ർ​മാ​ർ ഏ​ഷ്യ​യി​ലേ​ക്ക് ശ്ര​ദ്ധ​തി​രി​ക്കാം. എ​ന്നാ​ൽ അ​വ​ർ ഏ​ഷ്യ​യി​ലും വി​ല്പന​യ്ക്ക് മു​ൻതൂ​ക്കം ന​ൽ​കി​യാ​ൽ സ്ഥി​തി​ഗ​തി​ക​ൾ കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​കും.

ബോം​ബെ സെ​ൻ​സെ​ക്സി​ന് പി​ന്നി​ട്ട​വാ​രം എ​ട്ട് പോ​യി​ന്‍റ് ന​ഷ്ടം നേ​രി​ട്ട​പ്പോ​ൾ നി​ഫ്റ്റി സൂ​ചി​ക 40 പോ​യിന്‍റ് നേ​ട്ട​ത്തി​ലാ​ണ്. നി​ഫ്റ്റി 235 പോ​യി​ന്‍റ് റേ​ഞ്ചി​ന​ക​ത്ത് സ​ഞ്ച​രി​ച്ചി​ട്ടും പു​തി​യ ദി​ശ​ ക​ണ്ടെത്താ​നാ​യി​ല്ല. 11,464 ൽനി​ന്ന് 11,618 വ​രെ ക​യ​റു​ക​യും 11,383 ലേ​ക്ക് ത​ള​രു​ക​യും ചെ​യ്തശേ​ഷം ക്ലോ​സി​ംഗിൽ 11,504 പോ​യി​ന്‍റിലാ​ണ്.

ഈ​ വാ​രം നി​ഫ്റ്റി 11,383 ലെ ​ആ​ദ്യസ​പ്പോ​ർ​ട്ട് നി​ല​നി​ർ​ത്തി 11,620 ലേ​ക്ക് ഉ​യ​രാ​ൻ ശ്ര​മി​ക്കും. ഈ ​നീ​ക്കം എ​ത്ര​മാ​ത്രം വി​ജ​യി​ക്കു​മെ​ന്ന​തി​നെ ആ​ശ്ര​യി​ച്ചാ​വും തു​ട​ർച​ല​ന​ങ്ങ​ൾ. 11,736 അ​ടു​ത്ത​ പ്ര​തി​രോ​ധ​മു​ണ്ട്. ആ​ദ്യസ​പ്പോ​ർ​ട്ട് ന​ഷ്ട​പ്പെ​ട്ടാ​ൽ 11,266‐11,031 ലേ​ക്ക് പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കു മു​തി​രാം. ഈ​ വാ​രം നി​ഫ്റ്റി സെ​പ്റ്റം​ബ​ർ സീ​രീ​സ് സെ​റ്റി​ൽ​മെ​ന്‍റാണ്.

നി​ഫ്റ്റി അ​തി​ന്‍റെ 21 ഡി ​എംഎ​യ്ക്കു മു​ക​ളി​ലാ​ണ്. 50 ദി​വ​സ​ങ്ങ​ളി​ലെ ശ​രാ​ശ​രി​യാ​യ 10,942 ലും 100 ​ദി​വ​സ​ങ്ങ​ളി​ലെ ശ​രാ​ശ​രി​യാ​യ 11,057 നി​ഫ്റ്റി​ക്ക് നി​ർ​ണാ​യ​ക പി​ന്തു​ണ ന​ൽ​ക്കു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് നി​ക്ഷേ​പ​ക​ർ.

മ​റ്റു സാ​ങ്കേ​തി​ക ച​ല​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ൽ ഡെ​യ‌്‌ലി ചാ​ർ​ട്ടി​ൽ സൂ​പ്പ​ർ ട്രെ​ൻഡ് സെ​ല്ലി​ങ് മൂ​ഡി​ലാ​ണ്, പാ​രാ​ബോ​ളി​ക് എ​സ്എആ​ർ ബു​ള്ളി​ഷാ​യി. ഫാ​സ്റ്റ് സ്റ്റോ​ക്കാ​സ്റ്റി​ക്, സ്ലോ ​സ്റ്റോ​ക്കാ​സ്റ്റി​ക് തു​ട​ങ്ങി​യ​വ വീ​ണ്ടും മു​ന്നേ​റു​മെ​ന്ന സൂ​ച​ന​യാ​ണ് ന​ൽ​ക്കു​ന്ന​ത്.


ബോം​ബെ സെ​ൻ​സെ​ക്സ് 38,854 പോ​യി​ന്‍റിൽനി​ന്ന് 39,359 വ​രെ ഒ​ര​വ​സ​ര​ത്തി​ൽ ക​യ​റി​യ ശേ​ഷം ക്ലോ​സിംഗി​ൽ 38,845 ലാ​ണ്. ഈ​ വാ​രം സെ​ൻ​സെ​ക്സി​ന് 39,278‐39,711 റേ​ഞ്ചി​ൽ പ്ര​തി​രോ​ധ​വും 38,492‐38,139 ൽ ​താ​ങ്ങും പ്ര​തീക്ഷി​ക്കാം.

വോ​ളാ​റ്റി​ലി​റ്റി ഇ​ൻ​ഡ​ക്സ് 20ൽനി​ന്ന് 21.40 വ​രെ ഉ​യ​ർ​ന്ന​ങ്കി​ലും വാ​രാ​വ​സാ​നം 19 റേ​ഞ്ചി​ലേ​ക്കു താ​ഴ്ന്ന​ത് ഒ​രു വി​ഭാ​ഗം ഓ​പ്പ​റേ​റ്റ​ർ​മാ​രെ സെ​ല്ലിംഗിൽനി​ന്ന് പി​ൻ​തി​രി​പ്പി​ച്ചു.

ഡോ​ള​റി​നു മു​ന്നി​ൽ രൂ​പ​യു​ടെ മൂ​ല്യം വീ​ണ്ടും കു​റ​ഞ്ഞു. വി​നി​മ​യനി​ര​ക്ക് 73.43ൽനി​ന്ന് 73.58 ലേ​ക്ക് ഇ​ടി​ഞ്ഞു. ഇ​തി​നി​ടെ 2019 മേയ്ക്കുശേ​ഷം ആ​ദ്യ​മാ​യി ചൈ​നീ​സ് നാ​ണ​യ​മാ​യ യു​വാ​ൻ ഡോ​ള​റി​നു മു​ന്നി​ൽ ക​രു​ത്തു കാട്ടി. യു​വാ​ൻ ഒ​രു ശ​ത​മാ​ന​ത്തി​ല​ധി​കം ഉ​യ​ർ​ന്ന് 6.83ൽനി​ന്ന് 6.74 ആ​യി. കൊ​റോ​ണ പ്ര​ശ്ന​ത്തി​ൽ ആ​ടിയു​ല​ഞ്ഞ ചൈ​നീ​സ് സാ​മ്പ​ത്തി​ക മേ​ഖ​ല​യു​ടെ തി​രി​ച്ചു വ​ര​വാ​യും ഒ​രു വി​ഭാ​ഗം ഇ​തി​നെ വി​ല​യി​രു​ത്തു​ന്നു. വ​ർ​ഷാ​ന്ത്യം നാ​ണ​യ​ത്തി​ന്‍റെ മൂ​ല്യം ആ​റ​ര ശ​ത​മാ​നം ഉ​യ​രു​മെ​ന്ന ക​ണ​ക്കുകൂ​ട്ട​ലി​ലാ​ണ് ചൈ​നീ​സ് കേ​ന്ദ്ര ബാ​ങ്ക്.

വി​ദേ​ശ നി​ക്ഷേ​പ​ക​ർ ഈ ​മാ​സം 5276.50 കോ​ടി നി​ക്ഷേ​പി​ച്ചു. 1766 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​ക​ൾ വാ​ങ്ങി, ശേ​ഷി​ക്കു​ന്ന തു​ക അ​വ​ർ ക​ട​പ്പ​ത്ര​ത്തി​ലും നി​ക്ഷേ​പി​ച്ചു. തു​ട​ർ​ച്ച​യാ​യ നാ​ലാം മാ​സ​മാ​ണ് വി​ദേ​ശ ഓ​പ്പ​റേ​റ്റ​ർ​മാ​ർ ഇ​വി​ടെ വാ​ങ്ങ​ലു​കാ​രാ​വു​ന്ന​ത്. ഓ​ഗ​സ്റ്റി​ൽ അ​വ​ർ 46,532 കോ​ടി രൂ​പ​യും ജൂ​ലൈ​യി​ൽ 3,301 കോ​ടി രൂ​പ​യും ജൂ​ണി​ൽ 24,053 കോ​ടി രൂ​പ​യും നി​ക്ഷേ​പി​ച്ചു.
ആ​ഗോ​ളവി​പ​ണി​യി​ൽ ക്രൂ​ഡ് ഓ​യി​ൽ വി​ല​യി​ൽ നേ​രി​യ മു​ന്നേ​റ്റം. എ​ണ്ണവി​ല ബാ​ര​ലി​ന് 37 ഡോ​ള​റി​ൽനി​ന്ന് 41.31 ഡോ​ള​ർവ​രെ ക​യ​റി. ന്യൂ​യോ​ർ​ക്കി​ൽ സ്വ​ർ​ണം ട്രോ​യ് ഔ​ൺ​സി​ന് 1940 ഡോ​ള​റി​ൽനി​ന്ന് 1948 ഡോ​ള​റാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.