കന്പനികാര്യ പദ്ധതികളുടെ സമയപരിധി ഡിസംബർ 31 വരെയാക്കി
Monday, September 28, 2020 11:01 PM IST
മുംബൈ: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ വിവിധ കന്പനികാര്യ പദ്ധതികളുടെ സമയപരിധി ഡിസംബർ 31 വരെ നീട്ടി കേന്ദ്രസർക്കാർ.
ഫ്രഷ് സ്റ്റാർട്ട് സ്കീം, എൽഎൽപി സ്കീം (ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പ് സ്കീം) തുടങ്ങിവയുടെയും കന്പനികൾക്ക് അസാധാരണ ജനറൽ മീറ്റിംഗുകൾ (ഇജിഎം) വീഡിയോ കോണ്‍ഫറൻസിലൂടെ സംഘടിപ്പിക്കുന്നതിനുമുള്ള സമയപരിധിയാണ് ഈ വർഷം അവസാനം വരെയാക്കിയത്. ഇവയ്ക്കു പുറമേ സ്വതന്ത്ര ഡയറക്ടർമാർക്കു ഡേറ്റാ ബാങ്കിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസാന തീയതിയും കന്പനിനിയമത്തിലെ ചാർജ് സംബന്ധിച്ച രേഖകൾ സമർപ്പിക്കുന്നതിനുള്ള അവസാനതീയതിയും ഈ മാസം 30ൽനിന്ന് ഡിസംബർ 31വരെയാക്കി.