എസ്ബിഐ ലൈഫ് ഇന്‍ഷ്വറന്‍സിന് 14,437 കോടി പ്രീമിയം
Sunday, January 24, 2021 12:11 AM IST
കൊച്ചി: നടപ്പു സാന്പത്തിക വർഷം മൂന്നാം പാദത്തിൽ എസ്ബിഐ ലൈഫ് ഇന്‍ഷ്വറന്‍സ് 14,437 കോടി രൂപ പുതിയ ബിസിനസ് പ്രീമിയമായി നേടി. മുന്‍ വര്‍ഷം ഇതേ കാലയളവിലെ പ്രീമിയം 12,787 കോടി രൂപയായിരുന്നു. സിംഗിള്‍ പ്രീമിയത്തില്‍ 42 ശതമാനം വര്‍ധനയാണുണ്ടായത്.മൂന്നാം പാദത്തിൽ കമ്പനിയുടെ അറ്റാദായം നാലു ശതമാനം വളര്‍ച്ചയോടെ 923 കോടി രൂപയിലെത്തി.
കമ്പനിയുടെ സോള്‍വന്‍സി റേഷ്യോ 2.34 ശതമാനമാണ്. രാജ്യത്ത് 947 ഓഫീസുകളുള്ള കമ്പനിയുടെ വിപണന ശൃംഖലയില്‍ മികച്ച പരിശീലനം ലഭിച്ച 2,24,223 ഇന്‍ഷ്വറന്‍സ് പ്രഫഷണലുകളാണുള്ളത്.