സ്പെക്‌ട്രം ലേ​ലം അ​വ​സാ​നി​ച്ചു ; വിറ്റുപോയത് 77,815 കോ​ടി​യു​ടെ സ്പെക്‌ട്രം
സ്പെക്‌ട്രം ലേ​ലം അ​വ​സാ​നി​ച്ചു ; വിറ്റുപോയത് 77,815 കോ​ടി​യു​ടെ സ്പെക്‌ട്രം
Wednesday, March 3, 2021 12:02 AM IST
മും​​​​ബൈ: രാ​​​​ജ്യ​​​​ത്ത് അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ത്തെ ഇ​​​​ട​​​​വേ​​​​ള​​​​യ്ക്കു ശേ​​​​ഷം ന​​​​ട​​​​ന്ന സ്പെക്‌ട്രം ​​​​ലേ​​​​ലം ഇ​​​​ന്ന​​​​ലെ സ​​​​മാ​​​​പി​​​​ച്ചു. 77,814.80 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ സ്പെ​​ക്‌​​ട്രം ലേ​​​​ലംകൊ​​​​ണ്ട​​​​താ​​​​യി ടെ​​​​ലി​​​​കോം സെ​​​​ക്ര​​​​ട്ട​​​​റി അ​​​​ൻ​​​​സു പ്ര​​​​കാ​​​​ശ് അ​​​​റി​​​​യി​​​​ച്ചു.

800 മെ​​​​ഗാ​​​​ഹേ​​​​ട്സ്, 900 മെ​​​​ഗാ​​​​ഹേ​​​​ട്സ്, 1800 മെ​​​​ഗാ​​​​ഹേ​​​​​​ട്സ്, 2100 മെ​​​​ഗാ​​​​ഹേ​​ട്സ്, 2300 മെ​​​​ഗാ​​​​ഹേ​​​​​​ട്സ് എ​​​​ന്നീ ബാ​​​​ൻ​​​​ഡു​​​​ക​​​​ളാ​​​​ണ് ലേ​​​​ല​​​​ത്തി​​​​ൽ പോ​​​​യ​​​​ത്. എ​​​ന്നാ​​​ൽ 700 മെ​​​​ഗാ​​​​ഹേ​​​​​​ട്സ്, 2500 മെ​​​​ഗാ​​​​ഹേ​​​​ട്സ് ബാ​​​​ൻ​​​​ഡു​​​​ക​​​​ൾ​​​​ക്ക് ആ​​​​വ​​​​ശ്യ​​​​ക്കാ​​​​രു​​​​ണ്ടാ​​​​യി​​​​ല്ല. റി​​​​ല​​​​യ​​​​ൻ​​​​സ് ജി​​​​യോ ആ​​​​ണ് ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ സ്പെക്‌ട്രം(57122 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ) സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​ത്. ഭാ​​​​ര​​​​തി എ​​​​യ​​​​ർ​​​​ടെ​​​​ൽ 18699 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ​​​​യും വോ​​​​ഡാ​​​​ഫോ​​​​ണ്‍ എെഡി​​​​യ 1993.40 കോ​​​​ടി​​​​യു​​​​ടെ​​​​യും റേ​​​​ഡി​​​​യോ ത​​​​രം​​​​ഗ​​​​ങ്ങ​​​​ൾ സ്വ​​​​ന്ത​​​​മാ​​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.