സിമന്റ് വില: വ്യവസായമന്ത്രിയുടെ യോഗം ഒന്നിന്
Monday, May 31, 2021 12:06 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് സിമന്റിന്റെ വില ക്രമാതീതമായി വർധിക്കുന്നത് നിർമാണ മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ വ്യവസായമന്ത്രി പി. രാജീവ് സിമന്റ് നിർമാതാക്കളുടെയും വിതരണക്കാരുടെയും യോഗം വിളിക്കുന്നു. ജൂൺ ഒന്നിന് വൈകുന്നേരം അഞ്ചിനാണ് യോഗം. കമ്പിയുടെ വില വർധിക്കുന്ന സാഹചര്യം ചർച്ച ചെയ്യുന്നതിന് ബന്ധപ്പെട്ടവരുടെ യോഗവും തുടർന്ന് വിളിച്ചിട്ടുണ്ട്.