ന്യൂ രാജസ്ഥാൻ മാർബിൾസ് അടിമാലി ഷോറൂം ഉദ്ഘാടനം ഏഴിന്
Monday, July 5, 2021 12:46 AM IST
തിരുവനന്തപുരം: ന്യൂ രാജസ്ഥാൻ മാർബിൾസിന്റെ പുതിയ ഷോറൂം അടിമാലി മച്ചിപ്ലാവിൽ ഏഴിന് പ്രവർത്തനം ആരംഭിക്കും. ഇന്ത്യയിലെ പ്രമുഖ കമ്പനികളുടെ 2800ൽ പരം വ്യത്യസ്തമായ ഫ്ലോർ,വാൾ, പോർച്ച്, ക്ലാഡിംഗ്, ഡബിൾ ചാർജ്, ജംബോ, ജിവിടി ടൈലുകളും കൂടാതെ സാനിറ്ററിവെയറും ഗ്രാനൈറ്റുമാണ് വിൽപനയ്ക്കായി ഒരുക്കിയിരിക്കുന്നത്.
കോവിഡ് കാലഘട്ടത്തിൽ ടൈൽ വിപണിയിൽ ഇന്ത്യയിൽ വൻ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. അതിനാൽ ടൈൽസ് നിർമാതാക്കൾ 20 ശതമാനം മുതൽ 50 ശതമാനംവരെ വില കുറച്ചിരിക്കുകയാണ്.
ഈ വിലക്കുറവ് പുതിയ ഷോറൂമിൽ നിന്നും പർച്ചേസ് ചെയ്യുന്ന എല്ലാ ഉപഭോക്താക്കൾക്കും ലഭിക്കുമെന്നും ഇതേ വിലക്കുറവ് സാനിറ്ററി വെയറിനും ഗ്രാനൈറ്റിനും ഉണ്ടായിരിക്കുമെന്നും ന്യൂ രാജസ്ഥാൻ മാർബിൾസ് എംഡി സി. വിഷ്ണുഭക്തൻ പറഞ്ഞു.