ഫെഡറല്‍ ബാങ്ക് എംഡിയായി ശ്യാം ശ്രീനിവാസന് തുടരും
Sunday, July 11, 2021 12:17 AM IST
കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസന്റെ പുനര്‍നിയമനത്തിനു റിസര്‍വ് ബാങ്കിന്റെ അനുമതി. 2024 സെപ്റ്റംബര്‍ 22 വരെ മൂന്നു വര്‍ഷത്തേക്കാണ് പുനര്‍നിയമനം. 2021 സെപ്റ്റംബര്‍ 22ന് കാലാവധി തീരുന്നതിനെ തുടര്‍ന്നു മൂന്നു വര്‍ഷത്തേക്കുകൂടി നിയമനം നല്കാന് ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് ആര്‍ബിഐയുടെ അനുമതി തേടിയിരുന്നു. ബാങ്കിന്റെ സ്ഥാപകനായ കെ.പി. ഹോര്‍മിസ് കഴിഞ്ഞാല്‍ ഏറ്റവുമധികം കാലം ബാങ്കിന്റെ മേധാവിയായ ആളായിരിക്കുകയാണ് ശ്യാം ശ്രീനിവാസന്.