ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കാൻ സിഎസ്ബി ബാങ്ക് ഒരു കോടി നൽകി
Friday, September 10, 2021 11:08 PM IST
തൃശൂർ: കോവിഡ് മഹാമാരിയിൽ ഓക്സിജൻ പ്രതിസന്ധിക്കു കൈത്താങ്ങായി സിഎസ്ബി ബാങ്ക്. പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയുമായി സഹകരിച്ചാണ് സിഎസ്ബി ബാങ്ക് ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കുന്നത്.
പിഎസ്എ ടെക്നോളജിയിലാണ് പ്ലാന്റ് പ്രവർത്തനം. ഓക്സിജൻ പ്ലാന്റിന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് മന്ത്രി സജി ചെറിയാൻ നിർവഹിക്കും.
മലങ്കര കത്തോലിക്ക സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവ, തിരുവല്ല ആർച്ച്ബിഷപ്പും പുഷ്പഗിരി സ്ഥാപനങ്ങളുടെ രക്ഷാധികാരിയുമായ തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, സിഎസ്ബി ബാങ്ക് എംഡിയും സിഇഒ യുമായ സി.വി.ആർ. രാജേന്ദ്രൻ, അഡ്വ. മാത്യു ടി. തോമസ് എംഎൽഎ തുടങ്ങിയവർ പങ്കെടുക്കും.