ജിമെയിലും പണിമുടക്കി
Wednesday, October 13, 2021 1:44 AM IST
മുംബൈ: ടെക് വന്പൻ ഗൂഗിളിന്റെ ഇ-മെയിൽ സേവനമായ ജിമെയിൽ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തനരഹിതമായതായി റിപ്പോർട്ട്. പലർക്കും സന്ദേശങ്ങൾ അയയ്ക്കുന്നതിനോ സ്വീകരിക്കുന്നതിനോ കഴിഞ്ഞില്ല.
ഇന്ത്യക്കു പുറമേ ഏതാനും രാജ്യങ്ങളിലും ജിമെയിൽ സേവനങ്ങളിൽ തകരാറുണ്ടായതായി റിപ്പോർട്ടുകളിൽ പറയുന്നു. സോഷ്യൽമീഡിയാ വന്പൻ ഫേസ്ബുക്കിലും അനുബന്ധ ആപ്പുകളിലും അടുത്തിടെയുണ്ടായ സാങ്കേതിക തകരാർ വലിയ വിവാദമായിരുന്നു.