പ്രവാസി ഭദ്രത മൈക്രോ പദ്ധതിക്ക് തുടക്കമായി
Tuesday, October 26, 2021 11:15 PM IST
തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും പരിചയസമ്പന്നമായ മലയാളി പ്രവാസികളുടെ വിഭവശേഷി കേരളത്തിലെ കൂടുതൽ തൊഴിൽ മേഖലകളിൽ പ്രയോനജപ്പെടുത്തണമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അഭിപ്രായപ്പെട്ടു.
നോർക്ക റൂട്ട്സും കെഎസ്എഫ്ഇയുമായി ചേർന്ന് നടപ്പാക്കുന്ന പ്രവാസി ഭദ്രത മൈക്രോ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കേരളത്തിൽ 626 ശാഖകളുള്ള കെഎസ്എഫ്ഇക്ക് ബാങ്കുകളെക്കാൾ വേഗത്തിൽ ഈ പദ്ധതി നടപ്പാക്കാൻ സാധിക്കും.
സ്വയംതൊഴിൽ സംരംഭകർക്ക് വളരെ മികച്ച ഒരു പദ്ധതിയായിരിക്കും ഇത്.പ്രവാസികൾക്കും നാടിനും ഈ പദ്ധതി മുതൽക്കൂട്ടാവുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.