നിരക്കുയർത്തി വോഡാഫോൺ ഐഡിയയും
Tuesday, November 23, 2021 11:30 PM IST
മുംബൈ: ഭാരതി എയർടെല്ലിനു പിന്നാലെ നിരക്കുയർത്തി വോഡഫോണ്‍ ഐഡിയയും. പ്രീപെയ്ഡ് താരിഫ് നിരക്കുകളിൽ 20 മുതൽ 25 ശതമാനവും ടോപ്പ് അപ് പ്ലാൻ താരിഫുകളിൽ 19 മുതൽ 21 ശതമാനവും വർധനയാണുണ്ടാവുക.
ഇതോടെ, പ്രതിദിനം ഒരു ജിബി ഡേറ്റ, അൺലിമിറ്റഡ് കോൾ തുടങ്ങിയവ നല്കുന്ന 219 രൂപയുടെ പ്ലാനിന് 269 രൂപയും 249 രൂപയുടെ പ്ലാനിന് 299 രൂപയുമാകും. 299 രൂപയുടെ പ്ലാനിന് 359 രൂപയാണ് പുതിയ നിരക്ക്. നാളെയാണു പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരിക.
ഉപയോക്താവിൽനിന്നുള്ള ശരാശരി പ്രതിമാസ വരുമാനം(എആർപിയു) വർധിപ്പിക്കുന്നതിന്റെ ഭാഗമായാണു നടപടി. കഴിഞ്ഞ ദിവസം ഭാരതി എയർടെല്ലും തങ്ങളുടെ നിരക്കുകളിൽ 20- 25 ശതമാനം വർധന പ്രഖ്യാപിച്ചിരുന്നു. കൂടുതൽ വിവരങ്ങൾക്ക് www.myvi.in