സന്നദ്ധസേനാ പ്രവര്‍ത്തകര്‍ക്ക് കൊച്ചി മെട്രോയില്‍ ഇന്നു മുതല്‍ പകുതി ചാര്‍ജ്
Saturday, January 15, 2022 12:00 AM IST
കൊച്ചി: സന്നദ്ധസേനാ പ്രവര്‍ത്തകരായ സ്കൗട്ട് ആന്‍ഡ് ഗൈഡ്സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, എന്‍സിസി, നാഷണല്‍ സര്‍വീസ് സ്കീം വോളണ്ടിയേഴ്സ് എന്നിവര്‍ക്ക് കൊച്ചി മെട്രോ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു.
ഇവർ ഇന്നു മുതല്‍ സാധാരണ ടിക്കറ്റ് നിരക്കിന്റെ പകുതി നല്കിയാല് മതി. നിരക്ക് ഇളവ് ലഭിക്കാന്‍ അര്‍ഹത തെളിയിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ടിക്കറ്റ് കൗണ്ടറില്‍ കാണിക്കണമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ അറിയിച്ചു.