ഡിണ്ടിഗല്‍ തലപ്പാക്കട്ടി ബിരിയാണി കൊച്ചിയിലും
Friday, January 21, 2022 10:58 PM IST
കൊച്ചി: അറുപത് വര്‍ഷത്തെ രുചിപ്പെരുമയുമായി ഡിണ്ടിഗല്‍ തലപ്പാക്കട്ടി ബിരിയാണി കൊച്ചിയിലേക്കും. ഡിണ്ടിഗല്‍ തലപ്പാക്കട്ടിയുടെ ആദ്യ ഫൈന്‍ ഡൈന്‍ ഇന്‍ റസ്റ്ററന്റ് നോര്‍ത്ത് കളമശേരി ഡെക്കാത്തലണിനു സമീപമാണ് പ്രവർത്തനമാരംഭിച്ചത്. ഇതോടെ ഡിണ്ടിഗല്‍ തലപ്പാക്കട്ടിക്ക് കേരളത്തില്‍ രണ്ട് റസ്റ്ററന്റുകളായി. തിരുവനന്തപുരത്തെ റസ്റ്ററന്റ് കഴിഞ്ഞ മാസമാണ് ഉദ്ഘാടനം ചെയ്തത്.
തലപ്പാക്കട്ടി ബോണ്‍ലെസ് മട്ടന്‍ ബിരിയാണി, ചിക്കന്‍ ബിരിയാണി, ചിക്കന്‍ 65 ബിരിയാണി, ബ്ലാക്ക് പെപ്പര്‍ ചിക്കന്‍, ഫിഷ് 65, മട്ടന്‍ സുക്ക, ഗണ്‍ ഫയര്‍ ചിക്കന്‍ തുടങ്ങിയ നിരവധി വിഭവങ്ങള്‍ കളമശേരിയിലെ റസ്റ്ററന്റില്‍ ലഭിക്കും. പ്രവര്‍ത്തന സമയം രാവിലെ 11 മുതല്‍ രാത്രി 11 വരെ.